മൂലങ്കാവിന് സമീപം കാപ്പിസ്റ്റോറില്‍ കാട്ടാന താണ്ഡവത്തില്‍ വ്യാപക കൃഷി നാശം. പ്രദേശവാസിയായ ഇല്ലത്തുവീട്ടില്‍ ചന്ദ്രന്റെ കൃഷിയിടത്തിലെ വിളകളാണ് കഴിഞ്ഞദിവസം ഇറങ്ങിയ കാട്ടാന നശിപ്പിച്ചത്.ദേശീയപാതയോരത്തെ പെട്രോള്‍ പമ്പിലും കാട്ടാനയെത്തി. വനാതിര്‍ത്തിയോട്് ചേര്‍ന്നുള്ള ട്രഞ്ചും,ഫെന്‍സിംഗും തകര്‍ത്താണ് കാട്ടാന ദേശീയപാത മറികടന്ന് ജനവാസ കേന്ദ്രത്തിലും കൃഷിയിടത്തിലും എത്തിയത്.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കാട്ടാന കൃഷിയിടത്തിലിറങ്ങിയത്. സമീപത്തെ വയനാട് വന്യജീവിസങ്കേത അതിര്‍ത്തിയില്‍ സ്ഥാപിച്ച ട്രഞ്ചും, ഫെന്‍സിംഗും തകര്‍ത്താണ് കാട്ടാന ദേശീയപാത മറികടന്ന് കൃഷിയിടത്തില്‍ എത്തിയത്. റോഡിലൂടെ നടന്നെത്തിയ ആന ആദ്യം പാതയോരത്തെ പെട്രോള്‍ പമ്പിലെത്തി. തുടര്‍ന്നാണ് പ്രദേശവാസിയായ ഇല്ലത്തുവീട്ടി്ല്‍ ചന്ദ്രന്റെ കൃഷിയിടത്തിലിറങ്ങിയത്. മണിക്കൂറുകളോളം കൃഷിയിടത്തില്‍ തങ്ങിയ കാട്ടാന 70-ാളം വാഴകള്‍, ഏലം, കവുങ്ങ് എന്നിവ നശിപ്പിച്ചു. പെട്രോള്‍ പമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് സമീപത്തുകൂടിയാണ് കാട്ടാന കൃഷിയിടത്തിലേക്ക് ഇറങ്ങിയത്. ഇതിന്റെ സിസി ടിവി ദൃശ്യവും ലഭിച്ചു. ഈ സാഹചര്യത്തില്‍ വനാതിര്‍ത്തിയെ ട്രഞ്ചും ഫെന്‍സിംഗും പുനസ്ഥാപിച്ച് കാ്ട്ടാനശല്യത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.