വടക്കെ വയനാടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച തുടങ്ങി

0

വടക്കെ വയനാടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച തുടങ്ങി

വടക്കെ വയനാടും നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലേക്ക്.മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചയിലേക്ക് നീങ്ങി കഴിഞ്ഞു.എല്‍.ഡി.എഫില്‍ നിലവിലെ എം.എല്‍.എ ഒ.ആര്‍.കേളുവിന്റെയും,യു.ഡി.എഫില്‍ മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മിയുടെയും,എന്‍.ഡി.എ.സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി.ജില്ലാ ജനറല്‍ സെക്രട്ടറി കെ.മോഹന്‍ദാസിന്റെയും പേരുകളാണ്് ഉയര്‍ന്ന് കേള്‍ക്കുന്നത്.

സ്ഥാനാര്‍ത്ഥി ആകുന്നില്ലെന്നാണ് വൃക്തിപരമായി പറയുന്നതെങ്കിലും പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കാന്‍ തയ്യാറാണെന്നും ഒ.ആര്‍.കേളു പറയുന്നുണ്ട്.ജയലക്ഷ്മിയെ സംഘടന ചുമതലയില്‍ ഡി.സി.സി.പ്രസിഡന്റായി നിയമിക്കാന്‍ സാധ്യതയുള്ളതായും സൂചനയുണ്ട്. അങ്ങനെ വന്നാല്‍ മുന്‍ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും നിലവില്‍ പഞ്ചായത്ത് മെമ്പറുമായ ഉഷ വിജയന്റെ പേരും പറഞ്ഞു കേള്‍ക്കുന്നുണ്ട്.സംസ്ഥാനത്ത് തന്നെ പൊതു സമ്മതനായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് ബി.ജെ.പി.തീരുമാനമെങ്കിലും വടക്കെ വയനാട് പട്ടികവര്‍ഗ്ഗ മണ്ഡലമായതിനാല്‍ കെ.മോഹന്‍ദാസിന് തന്നെയായിരിക്കും സാധ്യത.ഗതാഗത മേഖലയിലടക്കം നേട്ടങ്ങള്‍ പറഞ്ഞു കൊണ്ടായിരിക്കും എല്‍.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുക. എന്നാല്‍ സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ നിരത്തിയായിരിക്കും യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുക.ബി.ജെ.പി.നേതൃത്വത്തിലുള്ള എന്‍.ഡി.എ.ആവട്ടെ ഇരു മുന്നണികളുടെയും ജനവഞ്ചന തുറന്നു കാട്ടിയായിരിക്കും തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!