ജില്ലാ ആശുപത്രിയുടെ സമഗ്രവികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ : സംഷാദ് മരക്കാര്‍

0

ജില്ലാ ആശുപത്രിയുടെ സമഗ്രവികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍.ഭരണ സമിതി ചുമതലയേറ്റ ശേഷം ആദ്യമായി ജില്ലാ ആശുപത്രിയിലെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.താമസിയാതെ തന്നെ കൊവിഡ് ആശുപത്രി സംവിധാനം മാറ്റി  ആശുപത്രി പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയിലാക്കുമെന്നും സംഷാദ് മരക്കാര്‍ പറഞ്ഞു.

മാസ്റ്റര്‍ പ്ലാനില്‍ ജില്ലാ ആശുപത്രിയില്‍ പെട്ടെന്ന് നടപ്പിലാക്കേണ്ട പദ്ധതികള്‍ക്ക് രൂപം നല്‍കും.എം.പി.,എം എല്‍ .എ, ആരോഗ്യവകപ്പ്, എന്‍.എച്ച്.എം. മറ്റ് വിവിധ വകുപ്പുകള്‍ ജില്ലാ ആശുപത്രിക്ക് അനുവദിക്കുന്ന ഫണ്ടുകള്‍ ഏകോപിപ്പിച്ച് മാസ്റ്റര്‍ പ്ലാനില്‍ നിര്‍ദ്ദേശിക്കുന്ന പദ്ധതികള്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കും.ജില്ലാ ആസ്പത്രി കോവിഡ് ആശുപത്രിയാക്കിയത് മൂലം രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്.ജനങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ഉടനടി ജില്ലാ ആശുപത്രി പഴയ സംവിധാനത്തിലേക്ക്  കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണ സമിതി അംഗങ്ങള്‍ ജില്ലാ ആശുപത്രിയിലെ നിര്‍മ്മാണ പ്രവൃത്തികള്‍
വിലയിരുത്തി.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍, പൊതു മരാമത്ത് വകുപ്പ് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബീന ജോസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മീനാക്ഷി രാമന്‍, കെ.വിജയന്‍, എ.എന്‍.സുശീല ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ദിനേശ്കുമാര്‍, ആര്‍.എം.ഒ.ഡോ.സക്കീര്‍ തുടങ്ങിയവരും സന്നിതരായിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!