ഇ.കെ.മാധവന്‍ അനുസ്മരണം
വയനാട്ടിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ തുടക്കക്കാരിലൊരാളും മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവുമായിരുന്ന ഇ.കെ.മാധവന്റെ മൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മംഗലശേരി നാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തി.നഗരസഭാ സ്ഥിരം സമിതി ചെയര്‍മാന്‍ പി.വി. ജോര്‍ജ്, പഴശ്ശി ഗ്രന്ഥാലയം പ്രസിഡണ്ട് കെ.ഷബിത ടീച്ചര്‍, എം.ഗംഗാധരന്‍, എം.കമല്‍ എന്നിവര്‍ സംസാരിച്ചു.ഇ കെ.മാധവന്റെ കുടുംബം, പഴശ്ശി ഗ്രന്ഥാലയത്തിനും കരിങ്ങാരി നവജീവന്‍ വായനശാലക്കും നല്‍കുന്ന പുസ്തകങ്ങളുടെ കൈമാറ്റവും ചടങ്ങില്‍ നടന്നു.