പാലിയേറ്റീവ് ദിനാചരണം നടത്തി
എടവക എഫ്എച്ച്‌സിയുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് ദിനാചരണംനടത്തി. എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു.കിടപ്പ്രോഗികള്‍ക്ക് കിറ്റുകളും എത്തിച്ച് നല്‍കി
പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ശിഹാബ് ആയാത്ത് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജോര്‍ജ് പടകൂട്ടില്‍,പഞ്ചായത്ത് അംഗങ്ങളായ ബ്രാന്‍ അമ്മദ്കുട്ടി, വിനോദ് തോട്ടത്തില്‍, ഗിരിജാസുധാകരന്‍, പി. സുജാത, എടവക എഫ്എച്ച്‌സി മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. ഉസ്മാന്‍,
ആയുഷ്ഗ്രാമം മെഡിക്കല്‍ ഓഫിസര്‍ ഡോ. സിജൊ കുര്യാക്കോസ്, പാലിയേറ്റീവ് നഴ്‌സ്ബിന്ദു, കെ.ടി. അഷറഫ്, കെ.എം. ഷിനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.