സിഎച്ച് സെന്ററിന് ഏറ്റെടുത്ത സ്ഥലത്തിന്റെ രേഖകള്‍ കൈമാറി
നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്ററിനോടനുബന്ധിച്ച് ആരംഭിക്കുന്ന സിഎച്ച് സെന്ററിന് ഏറ്റെടുത്ത സ്ഥലത്തിന്റെ രേഖകള്‍ ഇടി മുഹമ്മദ് ബഷീര്‍ എംപി കമ്മറ്റിക്ക് കൈമാറി.മികച്ച സൗകര്യങ്ങളോടെയുള്ള വിശ്രമ കേന്ദ്രം,സൗജന്യ ഭക്ഷണശാല,സൗജന്യ മരുന്നുകള്‍,ചികിത്സാ സഹായങ്ങള്‍,വളണ്ടിയര്‍ സേവനങ്ങള്‍ തുടങ്ങിയവയാണ് സെന്ററിലൊരുക്കാന്‍ കമ്മറ്റി ലക്ഷ്യമിടുന്നത്.
നാട്ടിലെയും വിദേശത്തെയും സുമനസ്‌കരുടെ സഹായത്തോടെ ഒരു കോടി രൂപയുടെ പ്രവര്‍ത്തന ങ്ങളാണ് ആദ്യഘട്ടത്തില്‍ നടപ്പിലാക്കുക .ആദ്യഘട്ട ത്തില്‍ 25 സെന്റ് ഭൂമിയാണ് വിലക്ക് വാങ്ങിയത്. ഭൂമിയുടെ രേഖ കമ്മറ്റി ഭാരവാഹികളായ അസീസ്‌കോറോം,കൈപ്പാണി ഇബ്രാഹിം തുടങ്ങിയവര്‍ ഏറ്റു വാങ്ങി.ചടങ്ങില്‍ കെകെ അഹമ്മദ് ഹാജി,അഹമ്മദ് കബീര്‍ ബാഖവി,തുടങ്ങിയവര്‍ സംസാരിച്ചു.