ബീനാച്ചി എസ്റ്റേറ്റിലെ മരം മുറി ബിജെപിയുടെ നേതൃത്വത്തില്‍ തടഞ്ഞു

0

ബീനാച്ചി എസ്റ്റേറ്റില്‍ നിന്നും അനധികൃതമായി മരം മുറിച്ചു കടത്തുന്നതായി ആരോപിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ മരം മുറിക്കുന്നത് തടഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് സംഭവം.അതേസമയം കാപ്പി ചെടികള്‍ക്ക് മുകളില്‍ വീണമരങ്ങള്‍ നിര്‍ദ്ദേശപ്രകാരം നിയമാനുസൃതമാണ് മുറിച്ച് നീക്കിയതെന്ന് എസ്റ്റേറ്റ് മാനേജര്‍ അറിയിച്ചു.

മധ്യപ്രദേശ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ബത്തേരി ബീനാച്ചി എസ്റ്റേറ്റില്‍ നിന്നുമാണ് അനധികൃതമായി മരം മുറിച്ച് കടത്തുന്നതായി ആരോപണം ഉയര്‍ന്നിരി ക്കുന്നത്. ഈ ആരോപണം ഉന്നയിച്ച് ബീനാച്ചിക്ക് സമീപം എസ്റ്റേറ്റില്‍ നിന്നും മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള നീക്കം ബി ജെ പി പ്രവര്‍ത്തകര്‍ തടയുകയും ചെയ്തു. അനധികൃതമായും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെയുമാണ് മരങ്ങള്‍ മുറിച്ചു കഷണങ്ങളായി ഇവിടെ നിന്നും കടത്തുന്നതെന്നും ഇതിനെതിരെ നടപടിയെടുക്കണ മെന്നുമാണ് ബി ജെ പി ആവശ്യപ്പെടുന്നത്.

അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരുമെന്നും ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടി പ്രശാന്ത് മലവയല്‍ പറഞ്ഞു.ഇദ്ദേഹത്തോടൊപ്പം ടി.കെ ദീനദയാല്‍, ലിലില്‍ കുമാര്‍,സജികുമാര്‍ കെ.എന്‍ എന്നിവരുമുണ്ടായിരുന്നു. അതേസമയം എസ്റ്റേറ്റില്‍ കാപ്പിച്ചെടികള്‍ക്ക് മുകളില്‍ വീണു കിടന്നിരുന്ന മരങ്ങള്‍ മുറിക്കാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നുവെന്നും അത് നടപടിക്രമങ്ങള്‍ പാലിച്ചാണ് ചെയ്തതെന്നും മാനേജര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!