കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുല്‍പ്പള്ളി മേഖലക്കമ്മറ്റി കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണ മെന്നാവശ്യപ്പെട്ടുകൊണ്ടു നടത്തി വരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പുല്‍പ്പള്ളി ടൗണില്‍ പ്രകടനവും ധര്‍ണ്ണയും നടത്തി.കര്‍ഷക ബില്ലുകള്‍ നടപ്പായാല്‍ കാര്‍ഷിക മേഖല തകരുകയും റേഷന്‍ കടകള്‍ വരെ അടച്ചു പൂട്ടേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യുമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത് മുന്‍ മേഖല പ്രസിഡന്റ് വി.എസ് ചാക്കോ പറഞ്ഞു.
നാടിനെ പട്ടിണിയിലാക്കുന്ന, കര്‍ഷകരെ കോര്‍പ്പറേറ്റുകള്‍ക്കു മുന്നില്‍ അടിയറ വെയ്ക്കുന്ന കര്‍ഷക ബില്ലുകള്‍ ഉടന്‍ പിന്‍വലിച്ച് കാര്‍ഷിക മേഖലയെ രക്ഷിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.പ്രസിഡന്റ് എ.സി ഉണ്ണികൃഷ്ണന്‍,സെക്രട്ടറി ജോസ് ചെറിയാന്‍,എം.എം.ടോമി,എന്‍ സത്യാനന്ദന്‍, സി.ജി.ജയപ്രകാശ്, ഒ.കെ.പീറ്റര്‍, പി.യു. മര്‍ക്കോസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.