കൂട്ടില്‍കെട്ടിയ ആടിനെ വന്യജീവി കൊന്നു; വീട്ടമ്മ രക്ഷപെട്ടത് തലനാരിഴയ്ക്ക്

0

വടക്കനാട് പണയമ്പം ചടച്ചിപ്പുര കുഞ്ഞിലക്ഷ്മിയുടെ ആടിനെയാണ് വന്യജീവി കൊന്നത്. ഇന്ന് പുലര്‍ച്ചെ രാത്രി 2 മണിയോടെയാണ് സംഭവം. കടുവയാണ് ആടിനെ കൊന്നതെന്നാണ് കുഞ്ഞുലക്ഷ്മി പറയുന്നത്. വീടിനു സമീപത്തെ കൂട്ടില്‍ നിന്നും ആടിന്റെ കരച്ചില്‍ കേട്ട കുഞ്ഞി ലക്ഷ്മി മുറ്റത്ത് ഇറങ്ങിയപ്പോള്‍ കടുവ തന്റെ നേരെ പാഞ്ഞടുത്തതായും തലനാരിഴയ്ക്കാണ് താന്‍ രക്ഷപ്പെട്ടതെന്നും കുഞ്ഞു ലക്ഷ്മി പറഞ്ഞു. ആടിനെ വളര്‍ത്തി ജീവിക്കുന്ന കുഞ്ഞി ലക്ഷ്മിയും രോഗബാധിതനായ ഭര്‍ത്താവ് നാരായണനും ഒറ്റക്കാണ് താമസിക്കുന്നത്. വന്യജീവി ആക്രമണത്തില്‍ ആട് കൊല്ലപ്പെട്ടതോടെ പ്രദേശം ഭീതിയിലായിരിക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!