കേരള പ്രദേശ് ടീച്ചേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഡിഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡണ്ട് ടോമി ജോസഫ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.മുഴുവന്‍ പ്രീ പ്രൈമറി ജീവനക്കാര്‍ക്കും അംഗീകാരം നല്‍കി സേവന വേതന വ്യവസ്ഥകള്‍ നടപ്പിലാക്കുക, എല്ലാവര്‍ക്കും ഇന്‍ സര്‍വ്വീസ് കോഴ്‌സ് നല്‍കുക, സൗജന്യ പാഠപുസ്തകം, ഉച്ച ഭക്ഷണം, യൂണിഫോം അനുവദിക്കുക ,60 വയസ്സ് കഴിഞ്ഞവര്‍ക്ക് സര്‍വ്വീസ് പരിഗണിച്ച് ആനുകൂല്യങ്ങളും പെന്‍ഷനും നല്‍കുക, പ്രീ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
പ്രൈമറി വിഭാഗം ജില്ലാ കോര്‍ഡിനേറ്റര്‍ കെ റഷീദ അധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് സെബാസ്റ്റ്യന്‍ പി ജെ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഗിരിഷ് കുമാര്‍ പി എസ്, ജില്ലാ സെക്രട്ടറി എം വി രാജന്‍,വൈത്തിരി ഉപജില്ല സെക്രട്ടറി ആല്‍ഫ്രഡ് ഫ്രഡി, ട്രഷര്‍ ശ്രീജേഷ് ബി നായര്‍, എന്‍ വി അജിത എന്നിവര്‍ സംസാരിച്ചു.