ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര നിര്‍മ്മാണ നിധിസംഗ്രഹ സമിതി രൂപികരിച്ചു.
പൊങ്ങിണി പരദേവത ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജില്ലാതല യോഗത്തില്‍ സുരേന്ദ്രന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനും കെ.ജി സുരേഷ് ബാബു പൊതുകാര്യ ദര്‍ശിയുമായുള്ള 30 അംഗ സംഗ്രഹഃസമിതിയും, ടി.സുബ്ബുറാവു, ജില്ലാ സംയോജക് വി മധു മാസ്റ്റര്‍, ടി.കെ ശശിധരന്‍ തുടങ്ങിയവര്‍ ചേര്‍ന്ന സഹ സംയോജക് ആയുള്ള 18 അംഗ സംഘടന സമിതിയുമാണ് യോഗത്തില്‍ രൂപികരിച്ചത്.
2021 ജനുവരി 31 മുതല്‍ ഫെബ്രുവരി 21 വരെ ഗ്രഹ സമ്പര്‍ക്കം നടത്തി ക്ഷേത്ര നിര്‍മ്മാണത്തിനുള്ള നിധി ശേഖരിക്കുന്നതിന് മുഴുവന്‍ വാര്‍ഡ് തലത്തില്‍ കമ്മറ്റി രൂപീകരിക്കുവാനും യോഗത്തില്‍ തീരുമാനിച്ചു.ആര്‍എസ്എസ് ജില്ലാ സംഘചാലക് വി ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.മീനങ്ങാടി നരനാരായണ അദ്വൈദാശ്രമം മഠാധിപധി സംപൂജ്യ സ്വാമിഹംസാനന്ദപുരി, ആര്‍എസ്എസ് സംസ്ഥാന സേവാപ്രമുഖ് എന്‍സി വത്സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.