ഇനി മുതല്‍ രണ്ടാം ശനിയാഴ്ച അവധി
സഹകരണ സംഘം സ്ഥാപനങ്ങള്‍ക്ക് ഇനി മുതല്‍ രണ്ടാം ശനിയാഴ്ചകള്‍ അവധി. മറ്റ് പൊതു ഒഴിവ് ദിവസങ്ങളൊഴിച്ച് ആദ്യമായാണ് രണ്ടാം ശനിയാഴ്ച അവധി നല്‍കുന്നത്.സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അവധി സ്വാഗതം ചെയ്ത് സഹകരണസംഘം ജീവനക്കാരും. അവധി ലഭിച്ച ആദ്യ ശനിയാഴ്ച കൂടിയാണ് ഇന്ന്.
സംസ്ഥാനത്ത് ആദ്യമായാണ് സഹകരണ സംഘം സ്ഥാപനങ്ങള്‍ക്ക് രണ്ടാം ശനിയാഴ്ച അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.2020 ഡിസംബര്‍ ഏഴിനാണ് ഉത്തരവ്ഇറങ്ങിയത്.സഹകരണ വകുപ്പ് സഹകരണ സംഘം രജിസ്റ്റാറിന്റെ നിയന്ത്രണത്തില്‍ വരുന്നതും എന്‍.ഐ.ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടാത്തതുമായ സഹകരസ്ഥാപനങ്ങള്‍ക്കാണ് ഇനി മുതല്‍ എല്ലാ രണ്ടാം ശനിയാഴ്ചയും അവധിയായി സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.ഇതു വരെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഭരണസമിതിയുടെ തീരുമാനമനുസരിച്ചായിരുന്നു രണ്ടാം ശനിയാഴ്ച അവധി നല്‍കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ രണ്ടാം ശനിയാഴ്ച ഇത്തരം സഹകരണ സ്ഥാപനങ്ങള്‍ക്ക് ഔദ്യോഗികമായി തന്നെ അവധിയായിരിക്കും. അവധി പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ സഹകര സംഘങ്ങളിലെ ജീവനക്കാരും സ്വാഗതം ചെയ്യുന്നു