കര്‍ഷക സമരത്തിന് പിന്തുണ നല്‍കാന്‍ പ്രതിപക്ഷകക്ഷികള്‍ ഒറ്റക്കെട്ടായി സമരത്തിന് ഇറങ്ങണമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതി ടീച്ചര്‍.കല്‍പ്പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് മുന്‍പില്‍ സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍..
പല തരത്തിലും കര്‍ഷകരെ കേന്ദ്രസര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയിട്ടുപോലും സമരത്തില്‍ നിന്നും പിന്‍മാറാതെ കാര്‍ഷിക നിയമത്തിനെതിരെ പോരാട്ടങ്ങള്‍ക്ക് മുമ്പില്‍ കേന്ദ്ര സര്‍ക്കാര്‍ മുട്ടുമടക്കേണ്ടി വരുമെന്ന് അവര്‍ പറഞ്ഞു. രാജ്യതലസ്ഥാനത്ത് ഒരുമാസത്തിലധികമായി പ്രതികൂല കാലാവസ്ഥയില്‍ പോലും കര്‍ഷകര്‍ നിയമം പിന്‍വലിക്കണമെന്നാ വശ്യ പ്പെട്ട് സമരം നടത്തുമ്പോഴും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിരവധി സംഘടനകളാണ് രംഗത്ത് വന്നിരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കരി നിയമം പിന്‍വലിക്കുന്നതുവരെ കര്‍ഷകര്‍ക്കൊപ്പം ഒറ്റക്കെട്ടായി സമരത്തിന് ഐക്യദാര്‍ഢ്യം ഉണ്ടാകു മെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സിഐടിയു പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. സമരത്തിന് സമാപന ദിവസമായ ഇന്ന് പി വി സഹദേവന്‍ സമരം ഉദ്ഘാടനം ചെയ്തു. പി ജെ ആന്റണി അധ്യക്ഷനായി. എം രജീഷ്, കെ സുഗതന്‍ പി അസീസ് എന്നിവര്‍ സംസാരിച്ചു