കൊവിഡ് പ്രതിസന്ധി; വ്യവസായ മേഖലയ്ക്ക് ഉണര്‍വേകാന്‍ അഞ്ചാമത്തെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് ദുബൈ

0

കൊവിഡ് 19 വ്യാപനം മൂലം പ്രതിസന്ധിയിലായ വ്യവസായ മേഖലയ്ക്ക് ഉണര്‍വേകാന്‍ അഞ്ചാമത്തെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് ദുബൈ. വ്യവസായ മേഖലയെ സഹായിക്കുന്നതിനായി 315 ദശലക്ഷം ദിര്‍ഹത്തിന്റെ പാക്കേജാണ് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം പ്രഖ്യാപിച്ചത്.ഇതോടെ ആകെ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് 7.1 ബില്യന്‍ ദിര്‍ഹമായി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍മക്തൂമിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്.  വിവിധ മേഖലകളെ ആഗോള പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനുള്ള പിന്തുണ തുടരുമെന്ന് ശൈഖ് ഹംദാന്‍ ട്വീറ്റ് ചെയ്തു. 

Leave A Reply

Your email address will not be published.

error: Content is protected !!