മണ്ണ് നീക്കിയത് കെട്ടിടത്തിന് ഭീഷണിയായതായി പരാതി
താഴെയങ്ങാടി റോഡിനോട് ചേര്‍ന്ന് മണ്ണ് നീക്കിയ നിലയില്‍. മണ്ണ് നീക്കിയതിന്റെ മുകളിലായി ജില്ലാ ആശുപത്രി റോഡില്‍ നിരവധി കെട്ടിടങ്ങളുമുണ്ട്. സ്വകാര്യ വ്യക്തി മണ്ണ് നീക്കിയത് കെട്ടിടത്തിന് ഭീഷണിയായതായി പരാതി. ഇതുമായി ബന്ധപ്പെട്ട് ജില്ലാ ആശുപത്രിക്ക് സമീപത്തെ തോണിപ്പറമ്പില്‍ റജില മാനന്തവാടി ആര്‍.ഡി.ഒ യ്ക്ക് പരാതി നല്‍കി. റജിലയുടെ കെട്ടിടം നില്‍ക്കുന്ന സ്ഥലത്തിന്റെ പിറകില്‍ നിന്നും സ്വകാര്യ വ്യക്തി അറിവോ സമ്മതമോ കൂടാതെ മണ്ണ് നീക്കിയത് കെട്ടിടത്തിന് ഭീഷണിയായെന്ന് കാണിച്ചാണ് പരാതി. കെട്ടിടത്തിന്റെ സുരക്ഷയ്ക്കായി വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച കല്ല് കൊണ്ടുള്ള കെട്ട് പൊളിച്ചു നീക്കിയാണ് മണ്ണ് നീക്കിയതെന്നും പരാതിയില്‍ പറയുന്നു. രാത്രിയും മറ്റുമാണ് മണ്ണ് മാന്തിയന്ത്രവും മറ്റും ഉപയോഗിച്ച് മണ്ണ് നീക്കിയത്. മണ്ണ് നീക്കിയത് കെട്ടിടത്തിന് ഭീഷണിയാണെന്നും ഇതിന് പരിഹാരമുണ്ടാക്കണമെന്നും റജില ആര്‍.ഡി.ഒ യ്ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.