നവകേരളത്തിനായി ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷനും
പ്രളയബാധിതരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതശ്വാസനിധിയിലേക്ക് ഫണ്ട് എത്തിക്കുന്നതിന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷനും ഒരു ദിവസത്തെ കച്ചവടത്തിന്റെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് നല്‍കും. മാനന്തവാടി മാതാ ഹോട്ടലില്‍ നടന്ന ദുരിതാശ്വാസനിധി ശേഖരണത്തിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം മാനന്തവാടി മുനിസിപ്പല്‍ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് നിര്‍വഹിച്ചു. കെ.എച്ച്.ആര്‍.എ സംസ്ഥാന സെക്രട്ടറി പി.ആര്‍ ഉണ്ണി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലെ മുഴുവന്‍ ഹോട്ടലുകളും സെപ്തംബര്‍ 10 മുതല്‍ 15 തിയ്യതി വരെയുള്ള ദിവസങ്ങളില്‍ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് കണ്ടെത്തുന്നതിന് ഒരു ദിവസത്തെ വരുമാനം നീക്കിവെക്കും. കേരളം പ്രളയദുരന്തത്തിന്റെ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ സര്‍ക്കാരിനെ സഹായിക്കുന്നതിന് റസ്‌റ്റോറന്റ് ഓസോസിയേഷന്‍ നടത്തുന്നത് മാതൃകപരമായ നടപടിയാണെന്ന് നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് പറഞ്ഞു.