മലബാര്‍ ഡയറി ഫാര്‍മേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രളയബാധിത പ്രദേശത്തുള്ള ക്ഷീര കര്‍ഷകര്‍ക്ക് സൗജന്യമായി ചോളത്തണ്ട് വിതരണം ചെയ്തു. എം.ഡി.എഫ്.എയുടെ അഞ്ചാമത്തെ ലോഡാണിത്. ചുണ്ടക്കര, വെള്ളച്ചിമൂല, കനാല്‍ പ്രദേശം തുടങ്ങിയവിടങ്ങളിലാണ് ചോളതണ്ടുകള്‍ വിതരണം ചെയ്തത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ഷകര്‍ക്കുകൂടി ഇത്തരത്തില്‍ എം.ഡി.എഫ്.എയുടെ സൗജന്യ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സംഘടന ശ്രമിച്ചു വരുന്നുണ്ട്. ചുണ്ടക്കര ക്ഷീര കര്‍ഷകരുടെ ഫാമുകളില്‍ നടന്ന വിതരണ ചടങ്ങില്‍ എം.ഡി.എഫ്.എ സംഘംടനാ ഭാരവാഹികളായ ലില്ലി മാത്യു, അബ്ദുള്‍ സമദ്, വിഷ്ണു പ്രസാദ്, ജിഷ സുഭാഷ്, ജെനി മോള്‍ തുടങ്ങിയവര്‍ വിതരണത്തിന് നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.