ജൈവവളമായ വേപ്പിന്‍ പിണ്ണാക്കില്‍ ചില കമ്പനികള്‍ വ്യാപകമായി മായം കലര്‍ത്തുന്നതായി പരാതി.മായം കലര്‍ന്ന വേപ്പിന്‍ പിണ്ണാക്കിന് ക്വിന്റലിന് 3000- രൂപക്ക് മുകളിലാണ് വില.ചില പ്രമുഖ കമ്പനികളുടെ പേരിലിറങ്ങുന്ന വേപ്പിന്‍ പിണ്ണാക്കില്‍ വരെ മണല്‍ അടക്കമുള്ള വസ്തുക്കള്‍ കണ്ടെത്തി.
.കഴിഞ്ഞ ദിവസം പുല്‍പ്പള്ളി താന്നിത്തെരുവിലെ വൈദീകനായ ഫാ.മാത്യു മുണ്ടോക്കുടിയില്‍ പുല്‍പ്പള്ളി ടൗണില്‍ നിന്നും വാങ്ങിയ വേപ്പിന്‍ പിണ്ണാക്കില്‍ കൂടുതലും മണലാണ്. ജൈവകര്‍ഷകനായ വൈദീകന്‍ വേപ്പിന്‍ പിണ്ണാക്ക് വെള്ളത്തില്‍ കലക്കി കാര്‍ഷിക വിളകള്‍ക്ക് ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോഴാണ് മണലിന്റെ അംശം കണ്ടെത്തിയത്. 50 കിലോ വേപ്പിന്‍ പിണ്ണാക്കില്‍ പകുതിയോളവും മണലായിരുന്നു.. ഇത്രയും വില നല്‍കി വാങ്ങുന്ന വേപ്പിന്‍ പിണ്ണാക്കിലാണ് വ്യാപകമായി മായം കലര്‍ത്തുന്നത്.ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം ജൈവവങ്ങളുടെ പേരില്‍ വ്യാപകമായ തട്ടിപ്പുകളാണ് പലയിടത്തും നടക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. മായം ചേര്‍ത്ത് വില്‍പ്പന നടത്തിയ കമ്പനിക്കെതിരെ നിയമ നടപടിമായി മുന്നോട്ട് പോകുമെന്ന് കര്‍ഷകര്‍ പറഞ്ഞു.