ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വൈത്തിരി പഞ്ചായത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് യു.ഡി.വൈ.എഫ് വൈത്തിരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. വൈത്തിരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ ചടങ്ങില്‍ കെ.പി.സി.സി എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ.എല്‍ പൗലോസ് ഉദ്ഘാടനം ചെയ്തു.
യു.ഡി.വൈ.എഫ് ചെയര്‍മാന്‍ മനാഫ് വി കെ അധ്യക്ഷത വഹിച്ചു, ലീഗ് നേതാവ് സലിം മേമന മുഖ്യ പ്രഭാഷണം നടത്തി, യു.ഡി.വൈ.എഫ് കണ്‍വീനര്‍ നാസര്‍ കെ,നിജില്‍,ഷഫീര്‍ ഈ.കെ,ഷാജി കുന്നത്ത്,എ.എ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.