വൈത്തിരി വികസന കൂട്ടായ്മയുടെ നേതൃത്വത്തില്‍ വൈത്തിരി പഞ്ചായത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് അനുമോദന ചടങ്ങും വൈത്തിരി ടൗണ്‍ വികസനരേഖസമര്‍പ്പണവും നടത്തി.വൈത്തിരി സെന്റ് ജോസഫ്‌സ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം മാമുക്കോയ നിര്‍വ്വഹിച്ചു.
വികസന കൂട്ടായ്മയുടെ ചെയര്‍പേഴ്‌സണ്‍ സതീഷ് കുമാര്‍ അദ്ധ്യക്ഷനായിരുന്നു, ജില്ലാ പഞ്ചായത്ത് അംഗം എന്‍.സി പ്രസാദ്,ബ്ലോക്ക് അംഗങ്ങള്‍ വി ഉഷാ കുമാരി,എല്‍സി ജോര്‍ജ്, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ്, നിസാര്‍ ദില്‍വേ,റസാഖ് തുടങ്ങിയവര്‍ സംസാരിച്ചു.രാഷ്ട്രീയ കലാ സംസ്‌കാരിക വ്യാപാര രംഗത്തെ പ്രമുഖരും പങ്കെടുത്ത പരിപാടയില്‍ സംഗീത കലാവിരുന്നും നടത്തി.