ദ ഷോക്കിന് മൂന്ന് പുരസ്‌കാരങ്ങള്‍

0

പുത്തുമല ദുരന്ത പശ്ചാത്തലത്തില്‍ ഒരുക്കിയ ഷോട്ട് ഫിലിം ദ ഷോക്കിന് ആര്‍ട്‌മേറ്റ്‌സ് യുഎഇ നടത്തിയ ഷോട്ട് ഫിലിം ഫെസ്റ്റിവലില്‍ മൂന്ന് പുരസ്‌കാരങ്ങള്‍.പുരസ്‌കാര പ്രഖ്യാപനം സംവിധായകന്‍ ലാല്‍ ജോസ് നിര്‍വഹിച്ചതായി പ്രധാന കഥാപാത്രമവതരിപ്പിച്ച നടന്‍ അബു സലീം കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മികച്ച നടന്‍ അബു സലീം, മികച്ച നടി ബേബി അമേയ,മികച്ച സംവിധായകന്‍ ശരത് ചന്ദ്രന്‍ വയനാട്.

ഏഴു രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മലയാളി കലാകാരന്മാരുടെ ഏറ്റവും വലിയ കൂട്ടായ്മകളിലാെന്നാണ് ആര്‍ട്‌മേറ്റ്‌സ്.വിവിധ രാജ്യങ്ങളില്‍ നിന്നും നാമനിര്‍ദേശം ചെയ്യപ്പെട്ട 170 ചിത്രങ്ങളില്‍ നിന്നുമാണ് ‘ദ ഷോക്ക്’ ന് മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. 22 മിനുറ്റ് ദൈര്‍ഘ്യമുള്ള ഷോട്ട് ഫിലിമിന്റെ നിര്‍മാതാക്കള്‍ ടി കെ മുനീര്‍, എം പി റഷീദ് എന്നിവരാണ്. ബേബി അമേയ, ടി കെ മുനീര്‍, ക്യാമറമാന്‍ പോള്‍ ബത്തേരി, ധനേഷ് ദാമോധര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!