സൗദി അറേബ്യയില്‍ 113 പേര്‍ക്ക് പുതുതായി കൊവിഡ്

0

സൗദി അറേബ്യയില്‍ 113 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 170 രോഗബാധിതര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 10 പേര്‍ മരിച്ചു.  ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 362601 ഉം രോഗമുക്തരുടെ എണ്ണം 353682 ഉം ആയി. മരണസംഖ്യ 6214 ആയി ഉയര്‍ന്നു.അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2705 പേരാണ്.

ഇതില്‍ 387 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ  തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7  ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 44, മക്ക 18, മദീന 13, കിഴക്കന്‍ പ്രവിശ്യ  12, വടക്കന്‍ അതിര്‍ത്തി മേഖല 5, അസീര്‍ 4, തബൂക്ക് 4, ഖസീം 3, നജ്‌റാന്‍ 3, അല്‍ബാഹ 3, ഹാഇല്‍ 2, അല്‍ജൗഫ് 1, ജീസാന്‍ 1

Leave A Reply

Your email address will not be published.

error: Content is protected !!