അങ്കണവാടി കെട്ടിടം വൃത്തിയാക്കി

0

അമ്പലവയല്‍ ഗ്രാമപ്പഞ്ചായത്ത് പത്തൊന്‍പതാം വാര്‍ഡിലെ അങ്കണവാടി കെട്ടിടം അമ്പലക്കുന്ന് ഉണര്‍വ് സ്വാശ്രയസംഘം പ്രവര്‍ത്തകര്‍ വൃത്തിയാക്കി. ബലക്ഷയം കാരണം വര്‍ഷങ്ങളായി ഉപയോഗിക്കാതെകിടന്ന കെട്ടിടമാണ് താല്‍കാലിക പ്രവര്‍ത്തനത്തിനായി ഇവര്‍ ശുചിയാക്കിയത്. സംഘം സെക്രട്ടറി പി.പി. സന്തോഷ്, ചിന്നപ്പന്‍ അമ്പലക്കുന്ന്, ബാലന്‍ അമ്പലക്കുന്ന്, മുരളി കരിമ്പംകുന്ന്, നാരായണന്‍ കരിമ്പം കുന്ന്, എ. വേലായുധന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

error: Content is protected !!