ജയില്‍ ദിനാഘോഷ സമാപനം 29 ന്
ഈ വര്‍ഷത്തെ ജയില്‍ ദിനാഘോഷത്തിന്റെ ജില്ല തല സമാപന ഉദ്ഘാടനം ചൊവ്വാഴ്ച മാനന്തവാടി ജില്ല ജയിലില്‍ നടക്കും.രാവിലെ 10ന് ഒ.ആര്‍.കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്യും .നഗരസഭ കൗണ്‍ സിലര്‍ പി.വി. ജോര്‍ജ് അദ്ധ്യക്ഷത വഹിക്കും. ഉത്തരമേഖല ജയില്‍ ഡി.ഐ.ജി.എം.കെ.വിനോദ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. ജയിലിന് എം.എല്‍.എ.ഫണ്ടില്‍ നിന്നും അനുവദിച്ച ആംബുലന്‍സിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങും എം.എല്‍.എ.നിര്‍വ്വഹിക്കും