റഹീമ കോമ്പിയേയും അമല്‍ ബാബുവിനെയും അനുമോദിച്ചു
കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഡിഗ്രി മലയാളത്തിന് ഒന്നാം റാങ്കും തുഞ്ചത്തെഴുത്തച്ഛന്‍ സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും, നെറ്റും കരസ്ഥമാക്കിയ എഴുത്തുകാരിയായ റഹീമ കോമ്പിയേയും കോവിഡ് കാലത്തെ സ്വയം പഠനത്താല്‍ ചിത്രരചനയില്‍ മികവ് തെളിയിച്ച അമല്‍ ബാബുവിനെയും വാളാട് എ.പി.ജെ അബ്ദുള്‍ കലാം ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. വാര്‍ഡ് മെമ്പര്‍ സുരേഷ് പാലോട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
ഫൈസല്‍ കൊപ്പര അധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് മുസ്തഫ ദ്വാരക ഉപഹാരങ്ങള്‍ നല്‍കി .തവിഞ്ഞാല്‍ പഞ്ചായത്ത് 17-ാം വാര്‍ഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് പാലോട്ടിനെ ഗ്രന്ഥശാലാ സെക്രട്ടറി പൊന്നാട അണിയിച്ച് ആദരിച്ചു. അമല്‍ ബാബു വരച്ച അബ്ദുള്‍ കലാമിന്റെ ചിത്രം സുരേഷ് പാലോട്ട് അനാച്ഛാദനം ചെയ്ത് ഗ്രന്ഥശാലക്ക് സമര്‍പ്പിച്ചു. ഗ്രന്ഥശാല ലൈബ്രേറിയന്‍ മിനി എം.എം. നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് ന്യൂ ഇയര്‍ ആഘോഷവും സംഘടിപ്പിച്ചു.