ദുര്‍ഗന്ധം വമിച്ച ചരക്ക് ലോറി നാട്ടുകാരെ വലച്ചു.
ദുര്‍ഗന്ധം വമിക്കുന്ന ചരക്ക് ലോറി നാട്ടുകാരെ വലച്ചു.മാനന്തവാടി മൈസൂര്‍ റോഡില്‍ മിനിലോറി സ്റ്റാന്റിനോട് ചേര്‍ന്നാണ് വലിയ ചരക്ക് ലോറി നിര്‍ത്തിയിട്ട ശേഷം ഡ്രൈവറും സഹായിയും സ്ഥലം വിട്ടു. മൈസൂരില്‍ നിന്നും വളപട്ടണത്തെ പ്ലൈവുഡ് കമ്പനിയിലേക്ക് പോകുകയായിരുന്ന ലോറിയായിരുന്നു ഇത്. ലോറിയില്‍ മൂടിവെച്ച നിലയിലുണ്ടായിരുന്ന ചരക്കില്‍ നിന്നും വമിച്ച അതീവ ദുസ്സഹമായ ദുര്‍ഗന്ധം നാട്ടുകാരെ ഏറെ വലച്ചു. ഗതികെട്ട നാട്ടുകാര്‍ ലോറിയിലെഴുതി വെച്ച ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ടപ്പോള്‍ വാഹനം വിറ്റതായി ലോറി ഉടമ അറിയിക്കുകയായിരുന്നു. ലോറി ഡ്രൈവറുടെ നമ്പറാകട്ടെ സ്വിച്ച് ഓഫുമായിരുന്നു. തുടര്‍ന്ന് ഓട്ടോ- ടാക്‌സി തൊഴിലാളികള്‍ പോലീസില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ ജിമ്മി ജോര്‍ജ്ജും സംഘവും സ്ഥലത്തെത്തി ലോറി പരിശോധിച്ചു. വാഹനത്തിലെ രേഖകള്‍ പ്രകാരം പേപ്പര്‍ പള്‍പ്പാണ് ലോറിയിലുണ്ടായിരുന്നതെന്ന് വ്യക്തമായി. എന്നാല്‍ അമിതമായ ദുര്‍ഗന്ധം വമിക്കുന്ന ലോറി അശ്രദ്ധമായി ജനവാസ മേഖലയിട്ട് പോയതിനെ കുറിച്ച് പോലീസ് അന്വേഷിക്കും.