പഞ്ചാബിലെ സന്നദ്ധ സംഘടനയായ അകാല്‍ പുര്‍ക്കി ഫാജ് എന്ന സംഘടനയാണ് കരിംങ്കുറ്റി എസ്.എ.എല്‍. പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ഷൂസും, നോട്ടു ബുക്കുകളും വിതരണം ചെയ്തത്. പതിവു പോലെ സാധനങ്ങള്‍ ആരെയെങ്കിലും ഏല്‍പ്പിക്കുന്നതിനു പകരം സംഘടന ഭാരവാഹികളായ അനൂപ് സിംഗ്, അഡ്വകേറ്റ് ജസ്വീന്ദര്‍ സിംഗ്, സരബ്ജീത് സിംഗ് കൂടാതെ ഡബ്ല്യൂ.റ്റി.ഒ ട്രഷറര്‍ ബാബു വൈദ്യര്‍ തുടങ്ങിയവര്‍ സ്‌കൂളില്‍ നേരിട്ടെത്തി കുട്ടികളെ വിളിച്ച് അടുത്തിരുത്തി അവരുടെ കാലുകളില്‍ ഷൂസ് നേരിട്ട് അണിയിച്ചാണ് ഇവര്‍ വ്യത്യസ്ഥരായത്. നൂറുകണക്കിന് ഷൂസുകളും നോട്ടുബുക്കുകളുമാണ് ഇവര്‍ വിതരണം ചെയ്തത്. ദുരിതബാധിതരായ കുട്ടികള്‍ പഠിക്കുന്ന ജില്ലയിലെ നിരവധി സ്‌കൂളുകളില്‍ ഇത്തരത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ ചെയ്യുന്നുണ്ട്. വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട് എല്ലാവിധ നിയമ നടപടികളും പാലിച്ചാണ് ഇവര്‍ ഇത്തരത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.