ബ്രിട്ടനില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് പുതിയ മാർഗനിർദേശം പുറത്തിറക്കി

0

അതിവേഗം വ്യാപിക്കുന്ന കൊറോണവൈറസ് കണ്ടെത്തിയതിനെ തുടർന്ന് ബ്രിട്ടനില്‍ നിന്നെത്തുന്ന യാത്രക്കാർക്ക് പുതിയ മാർഗനിർദേശം പുറത്തിറക്കി. യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റും കൊവിഡ് പോസിറ്റീവ് ആകുന്നവർക്ക് പ്രത്യേക ഐസൊലേഷനും നിർബന്ധമാക്കിയിട്ടുണ്ട്. യുകെയില്‍ നിന്ന് ഇന്ത്യയിലെ ത്തുന്ന യാത്രക്കാര്‍ക്കായാണ് പ്രത്യേക മാര്‍ഗനിര്‍ദേശ ങ്ങള്‍ (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജ്യര്‍) പുറപ്പെടുവിച്ചിരിക്കുന്നത്.വൈറസിന്റെ ഈ പുതിയ വകഭേദം വളരെ വേ​ഗത്തിൽ പകരുന്നതും ചെറുപ്പ ക്കാരായ ജനങ്ങളെ ബാധിക്കുന്നതുമാണെന്ന് എസ്ഒപി വ്യക്തമാക്കി. യുകെയിൽ നിന്ന് വരുന്ന യാത്രക്കാർ ക്കായി സ്ക്രീനിങ്ങ് നടത്താൻ വിമാനത്താവളങ്ങളിൽ ഹെൽപ്പ് ഡെസ്ക്കും തുടങ്ങിയിട്ടുണ്ട്.’17 തരത്തിലുള്ള ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസ് വകഭേദമാണിത്. ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങള്‍ വൈറസിന്റെ ശക്തി കൂട്ടുകയും ആളുകൾക്കിടയിൽ കൂടുതൽ എളുപ്പത്തിൽ പടരാനും ഇടയാക്കും…, മന്ത്രാലയം വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!