ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഗുജറാത്തിൽ സ്ഥാപിക്കുന്നത് അംബാനിയുടെ മകന്‍
ലോകത്തിലെ ഏറ്റവും വലുത് എന്ന വിശേഷണത്തോടെ വമ്പൻ മൃഗശാല ആരംഭിക്കാൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ). ഗുജറാത്തിലെ ജാംനഗറിലാണു മൃഗശാല തുടങ്ങുന്നത്. ഇന്ത്യയിലെയും ലോകത്തിലെയും നൂറോളം ഇനങ്ങളില്‍പെട്ട മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും ഇവിടെയുണ്ടാകുമെന്നാണ് അവകാശവാദം.റിലയൻസ് ചെയർമാൻ മുകേഷ് അംബാ നിയുടെ ഇളയ മകൻ ആനന്ദ് അംബാനിയാണു മൃഗശാലയുടെ അമരക്കാരൻ. ജാംനഗർ മോട്ടി ഖാവിയിലെ റിഫൈനറി പ്രൊജക്ടിന് അരികിലായി 280 ഏക്കറിലാണു മൃഗശാല ഒരുക്കുകയെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ലോകത്തിലെ വലിയ എണ്ണശുദ്ധീകരണ ശാലയാണു മോട്ടി ഖാവിയിലേത്. കോവിഡ് കാരണമാണു പദ്ധതി നീണ്ടതെന്നും രണ്ടു വർഷത്തിനകം പൊതുജനങ്ങൾക്കു തുറന്നു കൊടുക്കുമെന്നും അധികൃതർ വ്യക്തമാക്കി