തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു

0

വയനാട് ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടന്നു.കലക്ടര്‍ സത്യവാചകം ചൊല്ലിക്കൊടുത്ത ചടങ്ങില്‍ 8 എല്‍ഡിഎഫ് അംഗങ്ങളും 8 യുഡിഎഫ് അംഗങ്ങളുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

നെന്‍മേനി പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 23 മെമ്പര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു.ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി മനോജ് അധ്യക്ഷനായിരുന്നു. റിട്ടേര്‍ണിംഗ് ഓഫീസര്‍ ഷൂജ മുതിര്‍ന്ന അംഗമായ കൃഷ്ണന്‍കുട്ടിക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.തുടര്‍ന്ന് മുതിര്‍ന്ന അംഗം മറ്റുള്ള അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.യു.ഡി.എഫില്‍ 16 അംഗങ്ങളും എല്‍.ഡി.എഫില്‍ 7 അംഗങ്ങളുമാണ് നെന്‍ മേനിയില്‍ സത്യപ്രതിജ്ഞ ചെയ്തത്

പനമരം ഗ്രാമ പഞ്ചായത്തില്‍ മുതിര്‍ന്ന നേതാവ് ടി.മോഹനന്‍ 23 മെമ്പര്‍മാര്‍ക്ക് സത്യവാചകം ചൊല്ലി കൊടുത്തു.പനമരം ബ്ലോക്ക് പഞ്ചായത്തില്‍ മുതിര്‍ന്ന അംഗമായ നടവയല്‍ ഡിവിഷനില്‍ നിന്നും വിജയിച്ച അന്നക്കുട്ടി സത്യവാചകം ചൊല്ലി കൊടുത്തു.

 


മേപ്പാടി രണ്ടാം വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗം രാധാമണി ടീച്ചര്‍ ആദ്യമായി സത്യപ്രതിജ്ഞ ചെയ്തു.റിട്ടേണിങ്ങ് ഓഫീസര്‍ ( ഇന്‍ ചാര്‍ജ് ) പിഡബ്ല്യുഡി അസി.എന്‍ജിനീയര്‍ ജിബിന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മുതിര്‍ന്ന അംഗമെന്ന നിലയില്‍ രാധാമണി ടീച്ചര്‍ മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.മേപ്പാടി ഇ.എം.എസ്.സ്മാരക ടൗണ്‍ ഹാളിലായിരുന്നു ചടങ്ങ്.


വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ റിട്ടേണിംഗ് ഓഫീസര്‍ മനോജ്, മുതിര്‍ന്ന അംഗം തോമസ് പൈനാടത്തിന് സത്യവാചകം ചൊല്ലി കൊടുത്തു. തുടര്‍ന്ന് ഇദ്ദേഹം മുഴുവന്‍ അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. 21 അംഗങ്ങളുള്ള വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍. 14 എല്‍ഡിഎഫ് മെമ്പര്‍മാരും 7 യുഡിഎഫ് മെമ്പര്‍മാരും ആണുള്ളത്. എല്‍ഡിഎഫില്‍ 14ല്‍ 12 സിപിഐഎം മെമ്പര്‍മാരും, രണ്ട് എല്‍ഡിഎഫ് സ്വതന്ത്ര അംഗങ്ങളുമാണ് യുഡിഎഫില്‍ 7ല്‍ 2 കോണ്‍ഗ്രസ് അംഗങ്ങളും,5 ലീഗ് അംഗങ്ങളും ആണ് സത്യ പ്രതിജ്ഞ ചെയ്തത്


അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു.റിട്ടേണിംഗ് ഓഫീസറായ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കെ വി ലീനയാണ് പഞ്ചായത്തിലെ മുതിര്‍ന്ന അംഗമായ പന്ത്രണ്ടാം വാര്‍ഡില്‍ നിന്ന് വിജയിച്ച എം യു ജോര്‍ജിന് ആദ്യ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.തുടര്‍ന്ന് മുഴുവന്‍ അംഗങ്ങള്‍ക്കും എം ജോര്‍ജ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.


വൈത്തിരി പഞ്ചായത്ത് ഭരണാധികാരി മോഹന്‍ദാസ് തിരഞ്ഞെടുക്കപ്പെട്ടതില്‍ മുതിര്‍ന്ന അംഗമായ എന്‍ഒ ദേവസിക് സത്യവാചകം ചൊല്ലി കൊടുത്തു.തുടര്‍ന്ന് എന്‍ ഒ ദേവസ്യ മറ്റ് അംഗങ്ങള്‍ക്ക് സത്യ വാചകം ചൊല്ലി കൊടുത്തു.വൈത്തിരി പഞ്ചായത്ത് കോംപൗണ്ടിലായിരുന്നു ചടങ്ങ്. 14 വാര്‍ഡുള്ള വൈത്തിരി പഞ്ചായത്തില്‍,എല്‍ഡിഎഫിനു 10 സീറ്റുകളും യുഡിഎഫിന് 4 സീറ്റുകളും ആണ് ലഭിച്ചത്.

 

തിരഞ്ഞെടുക്കപ്പെട്ട മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു.ബ്ലോക്ക് ട്രൈസം ഹാളില്‍ ഒആര്‍ കേളു എംഎല്‍എ യുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകള്‍. വരണാധികാരി റവന്യു റിക്കവറി ഡെപ്യൂട്ടി കലക്ടര്‍ സിഎം വിജയലക്ഷ്മി മുതിര്‍ന്ന അംഗം തേറ്റമല ഡിവിഷനില്‍ നിന്നുള്ള ചന്ദ്രന്‍ പി മംഗലശ്ശേരിക്ക് ആദ്യ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.തുടര്‍ന്ന് ഒന്നാം ഡിവിഷനായ പേര്യയില്‍ നിന്നുള്ള സല്‍മ മൊയിക്ക് മുതിര്‍ന്ന അംഗം സത്യവാചകം ചൊല്ലി നല്‍കി.

തൊണ്ടര്‍നാട്ടില്‍ മുതിര്‍ന്ന അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ പിപി മൊയ്തീന്‍ ആദ്യം സത്യ പ്രതിജ്ഞ ചെയ്തു. കൊണ്ടര്‍നാട്ടില്‍ എല്‍ഡിഎഫിന് 7 അംഗങ്ങളും യുഡിഎഫിന് 6 അംഗങ്ങളും ബിജെപിക്ക് 2 അംഗങ്ങളുമാണ് ഉള്ളത്.

കൽപ്പറ്റ നഗരസഭയിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വരണാധികാരി ജോയിൻ്റ് രജിസ്ട്രാർ ഷജീർ മുതിർന്ന അംഗമായ സി.കെ ശിവരാമന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റ് 27 അംഗങ്ങൾക്കും സി.കെ ശിവരാമൻ സത്യവാചകം ചൊല്ലിക്കൊടുത്തു. നഗരസഭ ഓഫീസിനു സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് . 28 വാർഡുള്ള നഗരസഭയിൽ യു.ഡി.എഫിന് 15 ഉം, എൽ.ഡി.എഫിന് 13 ഉം, കൗൺസിലർമാരാണ്‌ ഉള്ളത്.

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിലും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണാധികാരിയും സൗത്ത് വയനാട് ഡി എഫ് ഒയുമായ പി. രജ്ഞിത്ത്ചടങ്ങിന് നേതൃത്വം നൽകി. തെരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗമായ വെങ്ങപ്പള്ളി ഡിവിഷനിൽ നിന്നും വിജയിച്ച സിപിഐഎം ജോസ് പാറപുറം ആദ്യം സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് അദ്ദേഹം മറ്റു അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!