ബ്രിട്ടനിൽ അതിവേഗം പടരുന്ന പുതിയ വൈറസ് ഇറ്റലിയിലും: മുൻകരുതലുമായി ഇന്ത്യ

0

•ബ്രിട്ടനില്‍ അതിവേഗം പടരുന്ന പുതുതായി കണ്ടെത്തിയ കൊറോണ വൈറസ് ഇറ്റലിയിലെ ഒരു രോഗിയിലും. രോഗിയും പങ്കാളിയും കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ലണ്ടനിൽ നിന്ന് റോമിൽ എത്തിയത്. രോഗിയെ നിരീക്ഷണത്തിലാക്കി.

ബ്രിട്ടനിൽ പുതുതായി കണ്ടെത്തിയ കൊറോണ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം മുൻകരുതൽ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര യോഗം വിളിച്ചു.വാക്സീൻ ഉപയോഗത്തിന് ആദ്യം തുടക്കം കുറിച്ച ബ്രിട്ടനിൽ കൊറോണ വൈറസിന്റെ പുതിയ രൂപം കണ്ടെത്തിയ വാർത്ത പുറത്തു വന്നതോടെ അതീവ ജാഗ്രതയിൽ ആണ് ലോകം. ഈ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിൽ നിരവധി രാജ്യങ്ങൾ ബ്രിട്ടനിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തലാക്കിയിട്ടുണ്ട്. സമാന നടപടികൾ കൈക്കൊള്ളണമോ എന്ന വിഷയം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അടിയന്തര യോഗം ചർച്ച ചെയ്യും. അടുത്തിടെ ബ്രിട്ടനിൽ നിന്നെത്തിയവർക്കു പ്രത്യേക നിരീക്ഷണം എർപ്പെടുത്തണമോ എന്ന കാര്യവും ചർച്ചയാകും.

Leave A Reply

Your email address will not be published.

error: Content is protected !!