കൊവിഡ് വാക്സിൻ നൽകാൻ ആവശ്യപ്പെട്ട് 12 രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചായി നീതി ആയോഗ് അംഗം ഡോ.വികെ പോൾ

0

കൊവിഡ് വാക്സിൻ നൽകണമെന്നാവശ്യപ്പെട്ട് ഇതുവരെ 12 രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചിട്ടുള്ളതായി നീതി ആയോഗ് അംഗവും നാഷണൽ എക്സ്പേർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസ്ട്രേഷൻ അധ്യക്ഷനുമായ ഡോ.വികെ പോൾ. കൊവിഡ് പ്രതിരോധത്തിനായ രൂപീകരിച്ച മന്ത്രിതല സമിതിയെ വാക്‌സിനുമായി ബന്ധപ്പെട്ട വിവരങ്ങൾ ധരിപ്പിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് നടക്കുന്ന വാക്സിൻ പരീക്ഷണങ്ങളുടെ നിലവിലെ പുരോഗതിയെക്കുറിച്ചും നിർമാതാക്കളെക്കുറിച്ചും ലഭ്യതയെക്കുറിച്ചും സംഭരണത്തെക്കുറിച്ചുമുള്ള വിശദാംശങ്ങളും മന്ത്രിതല യോഗത്തെ അറിയിച്ചു.

വാക്സിൻ ലഭ്യമായിത്തുടങ്ങിയാൽ രാജ്യത്തെ ഒരു കോടിയോളം വരുന്ന ആരോഗ്യപ്രവർത്തകർക്കും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കുചേർന്ന് രണ്ട് കോടിയോളം മുന്നണിപോരാളികൾക്കും 50 വയസിന് മുകളിൽ പ്രായമുള്ളതും മറ്റ് ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരുമായ 2700 ലക്ഷം പേർക്കുമാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യേണ്ടതെന്ന് ഡോ. പോൾ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!