തിരഞ്ഞെടുപ്പ് പരാജയം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം  

0

തിരഞ്ഞെടുപ്പിലെ പരാജയ കാരണം ബ്രാഞ്ച് സെക്രട്ടറിയുടെ പ്രവര്‍ത്തനം കൊണ്ടാണെന്ന ആക്ഷേപം ഉന്നയിച്ച് തോറ്റ സ്ഥാനാര്‍ഥിയുടെ നേതൃത്വത്തില്‍ ഇന്നലെ സന്ധ്യയോടെ വീട്ടില്‍ കയറി അക്രമിച്ചതായി പരാതി.മാത്തൂര്‍ ബ്രാഞ്ച് സെക്രട്ടറി ഗോപാലന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായതായി പരാതി ഉയര്‍ന്നത്.

വീടിന്റെ ജനല്‍ചില്ലും തകര്‍ത്തു. ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പനമരം മാത്തൂര്‍ എട്ടാം വാര്‍ഡില്‍ മത്സരിച്ചത.് മുന്‍ ഡി.വൈ എഫ് ഐ ജില്ലാ പ്രസിഡന്റായിരുന്നു. ഇദേഹത്തിന്റെ ഇലക്ഷന്‍ പ്രചരണത്തിന്റെ നേതൃസ്ഥാനത്ത് ബ്രാഞ്ച് സെക്രട്ടറി ഗോപാലനും കുടുംബവും സജീവമായി രംഗത്തുണ്ടായിരുന്നു. ഫലം വന്നപ്പോള്‍ സി പി എം സ്ഥാനാര്‍ഥി പരാജയപ്പെടുകയും ചെയ്തു.തിരഞ്ഞെടുപ്പിലെ പരാജയ കാരണം ബ്രാഞ്ച് സെക്രട്ടറിയുടെ പ്രവര്‍ത്തനം കൊണ്ടാണെന്ന ആക്ഷേപം ഉന്നയിച്ചാണ് ആക്രമിച്ചതെന്നാണ് പരാതി. സംഭവസമയത്ത് മകന്റെ ഭാര്യയും, അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വളരെ വൃത്തികെട്ട ഭാഷയാണ് ഉപയോഗിച്ചതെന്ന് മകന്റെ ഭാര്യമെറിന്‍ പറഞ്ഞു.ഇത്തരം അക്രമണം ഇതിനു മുമ്പ് ആവര്‍ത്തിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!