രാജ്യത്തെ എല്ലാ കാറുകൾക്കും എയർ ബാഗ് സംവിധാനം ഉടൻ നിർബന്ധമാക്കും

0

രാജ്യത്ത് എല്ലാ കാറുകൾക്കും എയർ ബാഗ് സംവിധാനം ഉടൻ നിർബന്ധമാക്കും. ഇക്കോണമി മോഡലുകൾ ഉൾപ്പെടെ എല്ലാ കാറുകൾക്കും മുൻ സീറ്റിൽ യാത്രക്കാരുടെ ഭാഗത്ത് എയർ ബാഗ് ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയാണ് വിജ്ഞാപനം ചെയ്യുക. ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു.

2019 ജൂലൈ 1 മുതൽ രാജ്യത്തെ എല്ലാ കാറുകളിലും ഡ്രൈവർ ഭാഗത്തേക്ക് എയർബാഗ് നിർബന്ധമാണ്. ഇതിന്റെ തുടർച്ചയായാണ് വഹനത്തിലെ മറ്റ് ഭാഗങ്ങളിലും എയർബാഗ് നിർബന്ധിതമാകുക. വാഹന മാനദണ്ഡങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ കൈകൊള്ളുന്ന സാങ്കേതിക സമിതിയാണ് ഇക്കാര്യത്തിൽ മറ്റ് നടപടികൾ പൂർത്തിയാക്കിയത്. ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് (എഐഎസ്) ഭേദഗതി ചെയ്യുന്നതിന്റെ മുന്നോടിയായി സർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. അപകടമുണ്ടായാൽ ജീവനക്കാരെ സുരക്ഷിതരാക്കുന്നതിന് വാഹന നിർമ്മാതാക്കൾ ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഇതിന് അനിവാര്യമായ സംവിധാനമായാണ് എയർ ബാഗുകൾ എല്ലാ യാത്രക്കാരെയും സുരക്ഷിതരാക്കാൻ ക്രമീകരിയക്കേണ്ടത്. ചെലവ് കണക്കിലെടുത്ത് സുരക്ഷാ മാനദണ്ഡങ്ങളിൽ ഏറ്റക്കുറച്ചിലുകൾ വരുത്താൻ ഇനിമുതൽ നിർമ്മാതാക്കൾക്ക് കരട് വിജ്ഞാപനം അനുസരിച്ച് സാധിയ്ക്കില്ല.

Leave A Reply

Your email address will not be published.

error: Content is protected !!