മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണം വീണ്ടും തുടങ്ങാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു.

0

പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവച്ച മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണം വീണ്ടും തുടങ്ങാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. വാളാട് പുത്തൂര്‍ ജുമാമസ്ജിദിന് സമീപമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അറവ് മാലിന്യങ്ങള്‍ എത്തിച്ച് സംസ്‌കരിച്ച് ജൈവ വളങ്ങള്‍ ആക്കാനുള്ള പ്ലാന്റിന്റെ നിര്‍മാണം ആരംഭിച്ചത്. കുടിവെള്ള സ്രോതസ്സ് മലിനമാകുന്നതടക്കം സാമൂഹ്യ പ്രശ്നം ഉന്നയിച്ച് നാട്ടുകാര്‍ തുടക്കം മുതല്‍ പദ്ധതിക്ക് എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു.

തുടര്‍ന്ന് ഏജന്‍സി താത്കാലികമായി പ്രവര്‍ത്തി നിര്‍ത്തി വെച്ചു.തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും പണിതുടങ്ങാനുള്ള ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്.പ്ലാന്റിന്റെ നിര്‍മാണം എന്നേക്കുമായി നിര്‍ത്താന്‍ ശ്രമിക്കുമെന്ന് നിയുക്ത ബ്ലോക്ക് മെമ്പര്‍ അസീസ്,, വാര്‍ഡ് മെമ്പര്‍മാരായ സുരേഷ് പാലോട്ട്, ഖമറുന്നീസ എന്നിവര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!