യാക്കോബായ സഭയുടെ അവകാശ സംരക്ഷണ യാത്രയ്ക്ക് തുടക്കം

0

അവകാശ സംരക്ഷണം നിയമ നിര്‍മാണത്തിലൂടെ എന്ന മുദ്രാവാക്യം ഉയര്‍ത്തി യാക്കോബായ സുറിയാനി സഭ നടത്തുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് മീനങ്ങാടിയില്‍ തുടക്കം.യാത്ര 29ന് തിരുവനന്തപുരത്ത് സമാപിക്കും.മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് കത്തീഡ്രലിലെ ശാമുവേല്‍ മോര്‍പീലക്‌സിനോസ് തിരുമേനിയുടെ കബറിങ്കല്‍ നിന്ന് മലങ്കര മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.

യാക്കോബായ -ഓര്‍ത്തഡോക്സ് സഭാ തര്‍ക്കം ഇടവകകളില്‍ ഹിതപരിശോധന നടത്തി മലബാര്‍ മോഡലില്‍ പരിഹരിക്കുക, തങ്ങള്‍പടുത്തുയര്‍ത്തിയ ദൈവാലയങ്ങള്‍ വിശ്വാസികള്‍ക്ക് ആരാധന സ്വാതന്ത്ര്യംലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യാത്ര. മലബാര്‍ ഭദാസന മെത്രാപ്പോലീത്തസഖറിയാസ് മോര്‍പോളികാര്‍പ്പോസ് അധ്യക്ഷത വഹിച്ചു. സമരസമിതി കണ്‍വീനര്‍ തോമസ് മോര്‍ അലക്‌സന്ത്രയോസ് മെത്രാപ്പോലീത്ത പതാക ഏറ്റുവാങ്ങി.

കോഴിക്കോട് ഭദ്രാസനത്തിന്റെ പൗലോസ് മോര്‍ ഐറേനിയോസ്, ഡല്‍ഹി ഭദ്രാസനത്തിന്റെകുര്യാക്കോസ് മോര്‍ യൗസേഫിയോസ്, ബാംഗ്‌ളൂര്‍ മൈലാപ്പുര്‍ ഭദ്രാസ നത്തിന്റെ ഐസക്ക്മോര്‍ ഒസ്ത്താത്തിയോസ്, മുവാറ്റുപുഴ മേഖലാധിപന്‍ മാത്യൂസ് മോര്‍ അന്തി മോസ്എന്നീ മെത്രാപ്പോലീത്തന്മാരും, കൊല്ലം പണിക്കര്‍, സഭാ ഭാരവാഹി കളായ വൈദികട്രസ്റ്റി സ്ലീബ വട്ടവേലില്‍ കോര്‍ എപ്പിസ്‌ ക്കോപ്പാ, സമുദായ ട്രസ്റ്റി ഷാജി ചുണ്ടയില്‍, സെക്രട്ടറി അഡ്വ. ഏലിയാസ് പീറ്റര്‍, സമരസമിതി കണ്‍വീനര്‍ ഫാ. ജോണ്‍ഐപ്പ്, വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളായ ഫാ. ഡോ.ജേക്കബ് മീഖായേല്‍ പുല്യാട്ടേല്‍, സംവിധായകന്‍ എം.മോഹനന്‍, അഡ്വ. കെ.ഒ. ഏലിയാസ്, അഡ്വ. റോയ്മാത്യു,  മലബാര്‍ ഭദ്രാസന സെക്രട്ടറി ഫാ. ഡോ. മത്തായി അതിരം പുഴയില്‍, ഫാ.എം.യു.തോമസ്, സമരസമിതി അംഗം കെ.എം. ഷിനോജ്, സഭാ മാനേജിങ് കമ്മിറ്റിഅംഗങ്ങള്‍, ഭദ്രാസന ഭാരവാഹികള്‍, മീനങ്ങാടി കത്തീഡ്രല്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍നേതൃത്വം നല്‍കി.

യാത്രക്ക് മീനങ്ങാടി സെന്റ് മേരീസ് സുവിശേഷ സമാജം
പള്ളിയില്‍ സ്വീകരണം നല്‍കി. യാത്രയുടെ സമാപനത്തിന്റെ ഭാഗമായി 29ന്മുഖ്യമന്ത്രിക്ക് ഭീമ ഹര്‍ജി നല്‍കും. 15 ദിവസം നീണ്ട് നില്‍ക്കുന്ന യാത്രക്ക്വിവിധ ഭദ്രാസനങ്ങളില്‍ സ്വീകരണം നല്‍കും. സ്വീകരണ കേന്ദ്രങ്ങളില്‍ വിശ്വാസികളില്‍
നിന്ന് അധികാരികള്‍ക്ക് നല്‍കാനുള്ള ഹര്‍ജി ഒപ്പിട്ട് സ്വീകരിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!