ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സിന്റെയും റോബോട്ടിക് സിന്റെയും ലോകത്ത് അറബി ഭാഷയുടെ പ്രസക്തി വര്‍ദ്ധിക്കുകയാണെന്ന് ഷാര്‍ജ യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് ടെക്‌നോളജി അറബിക് വിഭാഗം മേധാവി ഡോ.മറിയം ഹസന്‍ ആലു അലി അഭിപ്രായപ്പെട്ടു. മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജ് അറബിക് വിഭാഗവും അക്കാദമി ഓഫ് എക്‌സലന്‍സും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറിന്റെ മൂന്നാം ദിനം ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
പുതിയ ടെക്‌നോളജിയോടൊപ്പം സഞ്ചരിക്കാന്‍ പ്രാപ്തിയുള്ള ഭാഷയാണ് അറബി. അധ്യാപന-ഗവേഷണ രംഗത്ത് ഡിജിറ്റല്‍ ലോകം തുറന്നിടുന്ന സാധ്യതകളെയും അവസരങ്ങളെയും കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ അക്കാദമിക സമൂഹം സന്നദ്ധരാവണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എം.ഇ.എസ് മമ്പാട് കോളേജ് അറബിക് വിഭാഗം മേധാവി ഡോ. എം.കെ സാബിഖ് അധ്യക്ഷത വഹിച്ചു.
ഫലസ്തീന്‍ അക്കാഡമീഷ്യന്‍ ഡോ. ഹുസൈന്‍ അല്‍ മനാസിര്‍ പ്രബന്ധംഅവതരിപ്പിച്ചു. ബഹ്‌റൈന്‍ കവി മഹ്‌മൂദ് ആദം, ഫാറൂഖ് കോളേജ് അറബിക് വിഭാഗം അസി. പ്രഫസര്‍ ഡോ.മുഹമ്മദ് ആബിദ് യു.പി,അക്കാഡമി ഓഫ് എക്‌സല ന്‍സ് ഡയരക്ടര്‍ ഡോ.സാബിര്‍ നവാസ്, ഡബ്യു.എം.ഒ കോളേജ് അറബിക് വിഭാഗം മേധാവി ഡോ.നജ്മുദ്ധീന്‍, ഡോ.യൂസഫ് നദ് വി, ഹമീദ് എ.എം, അബ്ദുല്‍ വഹാബ് കെ.കെ, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.
സമാപന ദിവസമായ വെള്ളിയാഴ്ച ദുബൈ സായിദ് യൂണിവേഴ്‌സിറ്റി ഇസ്ലാമിക് സ്റ്റഡീ ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസര്‍ ഡോ. കുല്‍സും ഉമര്‍ അല്‍ മാജിദ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാര്‍ ഡോ.ടി അബ്ദുല്‍ മജീദ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.ഉമര്‍ തസ്‌നീം എന്നിവര്‍ പങ്കെടുക്കും.