തൊടുവട്ടിയില്‍ വെള്ളിയാഴ്ച റീപോളിംഗ്
സുൽത്താൻ ബത്തേരി നഗരസഭയിൽ തൊടുവട്ടി ഡിവിഷനിലാ ണ് റിപോളിംഗ് നടക്കുന്നത്. നാളെ രാവിലെ ഏഴുമണിമുതൽ വൈകിട്ട് ആറുമണിവരെ മാർബസോലിയോസ് ബിഎഡ് കോ ളേജിലാണ് പോളിംഗ്. വോട്ടെണ്ണുന്നതിനിടെ യന്ത്രം തകരാറിലാ യ ബത്തേരി നഗരസഭയിലെ 19-ാം ഡിവിഷന്‍ തൊടുവട്ടിയില്‍ വെള്ളിയാഴ്ച വീണ്ടും വോട്ടെടുപ്പ്. 18ന് വോട്ടെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
വെള്ളിയാഴ്ച രാവിലെ 6മുതല്‍ വൈകീട്ട് 6വരെയാണ് വോട്ടെടുപ്പ്. വൈകീട്ട് 8ന് നഗരസഭാ ഓഫീസില്‍ വോട്ടെണ്ണും. വോട്ടിംഗ് യന്ത്രത്തില്‍ നിന്ന് ഫലം വീണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് റീപോളിംഗ്. ഇവിടെഇന്നലെ 2 മെഷനുകളിലെ വോട്ടെണ്ണി തീര്‍ന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി 97 വോട്ടുകള്‍ക്ക് മുന്നിലായിരുന്നു.മൂന്നാമത്തെ മെഷനാണ് തകരാറിലായത്.