ഓണ്‍ലൈനില്‍ വായ്പ  വാഗ്ദാനം ചെയ്യുന്നവരെ സൂക്ഷിക്കുക 

0

മൊബൈല്‍ ആപ്പ് വഴി വായ്പ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘത്തിന്റെ വലയില്‍ ദിനംപ്രതി നിരവധി പേരാണ് പെട്ടുപോകുന്നത്.ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ മൊബൈലിലെ മുഴുവന്‍ വിവരങ്ങളും കൈക്കലാക്കി ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുകയാണ് തട്ടിപ്പ് സംഘത്തിന്റെ രീതി.

ഇത്തരത്തിലുള്ള ഒമ്പത് മൊബൈല്‍ ആപ്ലിക്കേഷനുകളാണ് വ്യക്തിഗത വായ്പ ലഭിക്കുമെന്ന് എസ്എംഎസ് സന്ദേശ ത്തില്‍ അറിയിക്കുന്നത്. സന്ദേഷത്തിലുള്ള ആ ലിങ്കില്‍ പ്രവേശിച്ചാല്‍ മറ്റ് ചില ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആയിരിക്കും നിര്‍ദ്ദേശങ്ങള്‍.ആപ്ലിക്കേഷനുകളില്‍ പ്രവേശി ക്കുന്നതോടെ മൊബൈലിലെ മുഴുവന്‍ വിവരങ്ങളും തട്ടിപ്പ് സംഘത്തില്‍ ലഭിക്കും.അമ്പലവയലിലെ ഒരു വീട്ടമ്മയും ഇവരുടെ കെണിയില്‍പെട്ടു. 

ആദ്യം ലിങ്ക് ഡൗണ്‍ലോഡ് ചെയ്തത്തിനുശേഷം അക്കൗണ്ട് നമ്പര്‍ കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. അക്കൗണ്ട് നമ്പര്‍ കൊടുത്ത പ്പോള്‍ വീട്ടമ്മയുടെ അക്കൗണ്ടിലേക്ക് 4000 രൂപ കയറുകയും ഒരാഴ്ച പിന്നിട്ടപ്പോള്‍ ഇത് ആറായിരം രൂപയായി മടക്കി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുക തിരികെ നല്‍കേണ്ട ദിവസമാണ് ഈ കാര്യങ്ങളെല്ലാം വീട്ടമ്മ അറിയുന്നത്വീട്ടമ്മ പണം തിരികെ നല്‍കാന്‍ മണിക്കൂറുകള്‍ വൈകിയപ്പോഴേക്കും ആദ്യഘട്ടത്തില്‍  ഫോണ്‍ വിളിച്ച് പണം ആവശ്യപ്പെടുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്തു.ഫോണ്‍ അറ്റന്‍ഡ് ചെയ്യാതായപ്പോള്‍ വാട്‌സപ്പ് സന്ദേശങ്ങളും വരാന്‍ തുടങ്ങി. വാട്‌സാപ്പ് സന്ദേശങ്ങളും അറ്റന്‍ഡ് ചെയ്യാതെ ഇരുന്നപ്പോള്‍ വീട്ടമ്മയുടെ പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി വീട്ടമ്മയുടെ ഫോട്ടോ അടക്കം പ്രചരിപ്പിക്കുന്ന പരിപാടികളും സംഘം തുടങ്ങി.

തട്ടിപ്പ് സംഘം ആവശ്യപ്പെട്ട പണം അവരുടെ അക്കൗണ്ടി ലേക്ക് മാറ്റി കൊടുത്തതിനുശേഷവും ഭീഷണിപ്പെടുത്തു കയാണ് മാത്രവുമല്ല വീട്ടമ്മയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മറ്റും തട്ടിപ്പുസംഘത്തെ വീട്ടമ്മ കബളിപ്പിച്ചതായി കാണിച്ചുകൊണ്ട് മെസ്സേജും അയച്ച് നിരന്തരം ഉപദ്രവിക്കുകയുണ്ടായി എന്നാണ് വീട്ടമ്മയുടെ പരാതി. സഹികെട്ട് വീട്ടമ്മ ഒടുവില്‍ പോലീസിന് പരാതി നല്‍കാന്‍ തയ്യാറാവുകയാണ്. ഇത്തരത്തില്‍ തന്നെ 6000 രൂപ വായ്പയെടുത്ത് എണ്‍പതിനായിരം രൂപ വരെ തിരിച്ച ടയ്ക്കണമെന്ന അവസ്ഥയിലെത്തിയ ചുള്ളിയോട് സ്വദേശിയും ഉണ്ട്.

മൊബൈലില്‍ കാണുന്ന ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് പണം ലോണായി ലഭിക്കുമെന്ന് വിവരം അറിയുമ്പോള്‍ ലോണ്‍ എടുക്കുന്നവര്‍ അറിയുന്നില്ല ഈ തട്ടിപ്പ് സംഘത്തിന്റെ ചതിക്കുഴിയില്‍ ആണ് അവര്‍ അകപെടുന്നതെന്ന് .

Leave A Reply

Your email address will not be published.

error: Content is protected !!