ക്വാറി  അടച്ചു പൂട്ടണം കൊലക്കുറ്റത്തിന് കേസെടുക്കണം പ്രകൃതിസംരക്ഷണസമിതി

0

ടിപ്പര്‍ ഡ്രൈവറുടെ ജീവനപഹരിച്ച കടച്ചിക്കുന്ന് ക്വാറി അപകടത്തിന്റെ ഉത്തരവാദിത്തം ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കും കലക്ടര്‍ ഉള്‍പ്പടെ ഉദ്യോഗസ്ഥര്‍ക്കുമെന്ന് പ്രകൃതിസംരക്ഷണസമിതി.ജില്ലാ ഭരണകൂടത്തിലെ ഉത്തരവാദപ്പെട്ടവര്‍, മൈനിംഗ് ആന്റ് ജിയോളജി, മലിനീകരണ നിയന്ത്രണബോര്‍ഡ്, പഞ്ചായത്ത് റവന്യൂ ഉദ്യോഗസ്ഥര്‍, ലോക്കല്‍ബോഡി എഞ്ചിനീയര്‍ പ്രാദേശിയ രാഷ്ടീയ നേതാക്കള്‍ എന്നിവരെ വിലക്കെടുത്താണ് ക്വാറി ഉടമ ലൈസന്‍സ് നേടിയത്.ക്വാറി ഉടമക്കും ഉദ്യോഗസ്ഥര്‍ക്കും മെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ക്വാറി അടച്ചു പൂട്ടണമെന്നും ശാസ്ത്രസാഹിത്യപരിഷത്ത് -പ്രകൃതി സംരക്ഷണസമിതി ഭാരവാഹി തോമസ് അമ്പലവയല്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!