ജനസംഖ്യനിയന്ത്രണം; കുട്ടികളുടെ എണ്ണം ദമ്പതികള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍

0

രാജ്യത്ത് കര്‍ശന ഉപാധികളോടെ ജനസംഖ്യനിയന്ത്രണം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.തങ്ങള്‍ക്ക് എത്ര കുട്ടികള്‍ വേണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ദമ്പതികള്‍ക്കുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിര്‍ബന്ധിത ജനസംഖ്യനിയന്ത്രണം നടപ്പാക്കുന്നത് പലതരത്തിലുള്ള സാമൂഹിക അസമ്വതങ്ങള്‍ക്ക് വഴി തുറക്കും.

എത്ര കുട്ടികള്‍ വേണമെന്ന് തീരുമാനിക്കാനും അതിനനുസരിച്ച് കുടുംബാസൂത്രണം നടത്താനും വ്യക്തികള്‍ക്ക് അവകാശവും അധികാരവും ഉണ്ടായിരിക്കും. ഭരണഘടന പ്രകാരം ആരോഗ്യക്ഷേമം സംസ്ഥാനസര്‍ക്കാരുകളുടെ അധികാര പരിധിയില്‍ വരുന്നതാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ നിലപാട് പ്രധാനപ്പെട്ടതാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാകുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!