പഞ്ചായത്തുകളില്‍ പരിഹാരം കണ്ടെത്തണം വന്യമൃഗശല്ല്യ പ്രതിരോധ കര്‍മ്മ സമിതി.
വയനാട്ടിലെ കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവി ക്കുന്ന വിഷയമായ വന്യമൃഗശല്യവും, ജലലഭ്യത ക്കുറവും പരിഹരിക്കാന്‍ ത്രിതല പഞ്ചായ ത്തുകള്‍ക്ക് സാധ്യമാവുന്ന നിര്‍ദ്ദേശം പരിഗണിക്കാന്‍ പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതികള്‍ മുന്നോട്ട് വരണമെന്ന് വയനാട് വന്യമൃഗ ശല്ല്യ പ്രതിരോധ കര്‍മ്മ സമിതി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വിനിയോഗിക്കാവുന്ന 700 കോടിരൂപയില്‍ നിന്ന് 300 കോടി രൂപ വന്യമൃഗശല്ല്യ പ്രതിരോധത്തിനായി വിനി യോഗിക്കണമെന്നും സമിതി ആവശ്യപ്പെട്ടു .ജലസേചന ത്തിനായി 2022-23 പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോടുകളിലും പുഴകളിലും രണ്ട് മീറ്റര്‍ ഉയരത്തില്‍ ചെക്ക്ഡാമുകള്‍ നിര്‍മിച്ച് ഉപയോഗപ്പെടുത്തണം. ഇതിനായി തൊഴിലുറപ്പ് പദ്ധതിയുള്‍പ്പെടെ വിവിധ വകുപ്പുകളുടെ ഏകോപനം ഉണ്ടാകണമെന്നും ഭാരവാഹികളായ ടി.സി.ജോസഫ്,ആര്‍ സുകുമാരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.