കച്ചവട സ്ഥാപനത്തിന്റെ പുറകുവശം കത്തിനശിച്ചു

0

വാളാട് ടൗണിലെ കച്ചവട സ്ഥാപനത്തിന്റെ പുറകുവശം കത്തിനശിച്ചു.തലനാരിഴക്കാണ് അപകടം ഒഴിവായത്. ടൗണിലെ ചൈത്ര ഹോട്ടലിന്റെ പുറകുവശത്തെ വര്‍ക്ക് ഏരിയയിലാണ് പുലര്‍ച്ചെ തീപിടുത്തം ഉണ്ടായത് .വര്‍ക്ക് ഏരിയയില്‍ അടുക്കിയിരുന്ന വിറകും അലുമിനിയം പാത്രങ്ങള്‍ പല വ്യഞ്ജനങ്ങള്‍ എന്നിവ പൂര്‍ണമായും കത്തിനശിച്ചു. 3 ഗ്യാസ് കുറ്റികള്‍ ഇവിടെ ഉണ്ടായിരുന്നു. അതിന്റെ റെഗുലേറ്റര്‍ അടക്കം ഉരുകി ഒലിച്ചെങ്കിലും ഗ്യാസ് പൊട്ടിത്തെറിക്കാത്തത് വലിയ അപകടം ഒഴിവാക്കി.രാവിലെ പത്രവിതരണത്തിനു വന്ന ഏജന്റ് ആണ് വിവരം അടുത്തുള്ള കടയുടമയെ അറിയിച്ചത്.തുടര്‍ന്ന് തീ അണയ്ക്കുകയായിരുന്നു.30,000 രൂപയുടെ നഷ്ടം ഉണ്ടായതായി കടയുടമ പറഞ്ഞു. തലപ്പുഴ പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!