മുത്തങ്ങയില്‍ വന്‍ കഞ്ചാവ് വേട്ട 100 കിലോ കഞ്ചാവ് പിടികൂടി

0

ലോറിയില്‍ കടത്താന്‍ ശ്രമിച്ച 100 കിലോ കഞ്ചാവുമായി രണ്ടു മുക്കം സ്വദേശികള്‍ പിടിയില്‍.സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡാണ് കഞ്ചാവ് പിടികൂടിയത്.ഇന്നലെ വൈകിട്ടാണ് കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 100 കിലോ കഞ്ചാവ് മുത്തങ്ങയില്‍ പിടികൂടിയത്.സംഭവത്തില്‍ കോഴിക്കോട് മുക്കം കൂടരണി സ്വദേശികളായ സ്വാലിഹ്,ആബിദ് എന്നിവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

സ്റ്റേറ്റ് എക്സൈസ് എന്‍ഫോസ്മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അനികുമാറിന്റെ നേതൃത്വത്തില്‍ വയനാട് മുത്തങ്ങ കല്ലൂര്‍ ഭാഗത്തു വച്ചു നടത്തിയ പരിശോധനയിലാണ് ഭാരത് ബെന്‍സ് ലോറിയില്‍ കടത്തിയ 100 കിലോ കഞ്ചാവ് പിടികൂടിയത്. പ്രതികളെയും ലോറിയും കഞ്ചാവും വയനാട് സ്‌ക്വാഡ് സിഐ സജിത്തിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡിന് കൈമാറി.

Leave A Reply

Your email address will not be published.

error: Content is protected !!