ചിഹ്നം പേന കൊണ്ട് വരച്ച് അവ്യക്തമാക്കിയതായി പരാതി

0

മീനങ്ങാടി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് പോളിംഗ് ബൂത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ചിഹ്നം പേന കൊണ്ട് വരച്ച് അവ്യക്തമാക്കിയതായി പരാതി. ഇവിടെ രണ്ട് പോളിംഗ് സ്റ്റേഷനുകളാണുള്ളത്.ബി.ജെ.പിയുടെയും യു.ഡി.എഫിന്റെ യും  ചിഹ്നത്തിന് മുകളിലാണ് വരച്ചിട്ടതെന്നാണ് മുന്നണികള്‍ ആരോപിക്കുന്നത്. ഒടുവില്‍ പ്രിസൈഡിംഗ് ഓഫീസറോട് പരാതി ഉന്നയിച്ചപ്പോള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് മായ്ച്ച് കളഞ്ഞതായും ആരോപിക്കുന്നു. എന്നാല്‍ മഷി കൊണ്ട് ഒരു വര ഉണ്ടായിരുന്നു എന്നും ,ചിഹ്നം കാണാത്ത രീതിയില്‍ അല്ല എന്നും ഒന്നാം പോളിംഗ് സ്റ്റേഷനിലെ പ്രിസൈഡിംഗ് ഓഫീസര്‍ പറഞ്ഞു. ശ്രദ്ധയില്‍ പെട്ട ഉടനെ അത് നീക്കം ചെയ്തതായും പ്രിസൈഡിംഗ് ഓഫീസര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!