മുട്ടില്‍ മാണ്ടാടില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടി പോസ്റ്റിലിടിച്ച് ഒരാള്‍ മരിച്ചു

0

കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് സംഭവം.തൃക്കൈപ്പറ്റയില്‍ നിന്നും മാണ്ടാട് ടൗണിലേക്ക് വരികയായിരുന്ന സ്‌കൂട്ടിയാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട സ്‌കൂട്ടിയില്‍ നിന്നും തെറിച്ചുവീണ മൂവരും ഡ്രൈനേജിനുള്ളില്‍ അകപ്പെട്ടു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവിടെ സ്ഥിരമായി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതായും നാട്ടുകാര്‍ പറഞ്ഞു. കൊടും വളവായതിനാല്‍ വേണ്ട സൂചന ബോര്‍ഡുകളോ, അപകട മുന്നറിയിപ്പു ബോര്‍ഡുകളോ ഇല്ല. റോഡരികിലെ തെരുവിളക്കും പ്രവര്‍ത്തനരഹിതമാണ്. സ്ഥിരമായി വാഹന അപകടം ഉണ്ടാവുന്ന ഈ സ്ഥലത്ത് ആവശ്യമായ സൂചനാ ബോര്‍ഡുകളും തെരുവുകളും വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!