വോട്ടെടുപ്പിന് മൂന്ന് ദിവസം പ്രചാരണം നാളെ അവസാനിക്കും
ഡിസംബര്‍ 10ന് വോട്ടെടുപ്പ് നടക്കുന്ന വയനാട് അടക്കം ജില്ലകളില്‍ പരസ്യപ്രചാരണം നാളെ വൈകിട്ട് ആറിന് അവസാനിക്കും.കൊവിഡ്പശ്ചാത്തലത്തില്‍ കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.റോഡ് ഷോയ്ക്കും വാഹന റാലിക്കും പരമാവധി മൂന്നു വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ എന്നും കമ്മിഷന്‍ ഉത്തരവില്‍ വ്യക്തമാക്കി.