കഞ്ചാവുമായി പിടിയിലായി
കഞ്ചാവ് കൈവശംവെച്ച കുറ്റത്തിന് പനമരം, പരക്കുനി സ്വദേശിയായ പുത്തന്‍പുരക്കല്‍ വീട്ടില്‍ നിയാസ് പി.എച്ച് (39) എന്നയാളെ മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശറഫുദ്ദീന്‍ ടി.യും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നും 500 ഗ്രാം കിലോ കഞ്ചാവ് പിടികൂടി. ഇയാളെ സിജെഎം1 മാനന്തവാടി കോടതി മുമ്പാകെ ഹാജരാക്കി.പ്രിവന്റീവ് ഓഫീസര്‍ ബാബു മൃദുല്‍ ഇ.കെ,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജി മാത്യു,അജേഷ് വിജയന്‍,ഹാഷിം. കെ, സനൂപ് കെ.എസ്,എന്നിവര്‍ പങ്കെടുത്തു.