ഇന്ധന വില വീണ്ടും കൂടി; രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

0

ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയിരിക്കുന്നത്. രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ധനവില.

കൊച്ചിയില്‍ പെട്രോളിന് 83.66 രൂപയും ഡീസല്‍ 77.74 രൂപയുമാണ് ഒരുലിറ്ററിന്റെ ഇന്നത്തെ വില. സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍വില 85 രൂപയിലെത്തി. കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോള്‍ ലിറ്ററിന് 2.40 രൂപയും ഡീസലിന് 3.36 രൂപയുമാണ് കൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!