സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി
ഇന്ത്യന്‍ പതാകയും ഇന്ത്യന്‍ മിലിറ്ററിയേയും അവഹേളിക്കുകയുംതിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുകയും ചെയ്‌തെന്ന് കാണിച്ച് സ്ഥാനാര്‍ത്ഥി ്‌ക്കെതിരെ പരാതി.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി പി പി ജോര്‍ജ്ജിനെതിരെയാണ് കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡണ്ട് കെ പി ശശികുമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ഡല്‍ഹിയില്‍ നടന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ ഇന്ത്യന്‍ ആര്‍മിയുടെ വാഹനത്തിനുമുകളില്‍ ജോര്‍ജിന്റെ പടം മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു എന്നാണ് പരാതി.
പി പി ജോര്‍ജ്ജിനെതിരെ കേസെടുക്കണമെന്നും, സ്ഥാനാര്‍ത്ഥിത്വത്തില്‍നിന്നും നീക്കം ചെയ്യണമെന്നുമാണ് ആവശ്യം.ജില്ലാ കലക്ടര്‍, പഞ്ചായത്ത് അധികൃതര്‍, വെള്ളമുണ്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവര്‍ക്കും ശശികുമാര്‍ പരാതി നല്‍കിയിട്ടുണ്ട്.